ആലപ്പുഴ :ജില്ലയില്‍ വിവിധ പാടശേഖരങ്ങളോട് ചേര്‍ന്ന തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി എല്ലാ ഓരുമുട്ടുകളും അടച്ചിട്ടുണ്ടെന്നും ഓരുവെള്ളം കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയിലെ തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്ന സാഹചര്യത്തില്‍ മന്ത്രി ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.തോടുകളിലെ ഉപ്പിന്റെ അളവ് കുറക്കുന്നതിനായി വേലിയിറക്ക സമയത്ത് മണിയാര്‍ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 100 ക്യുമെക്സ് വെള്ളം താല്‍ക്കാലികമായി തുറന്ന് വിടുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. കന്നുകാലി പാലത്തിലുള്ള ഓരുമുട്ട് എത്രയും പെട്ടെന്ന് അടയ്ക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ......
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന് എന്നിവര്‍ എബിലിറ്റീസ് ഇന്ത്യ എക്സ്പോ എന്നെഴുതി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി - മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ്.സി.(ജനറൽ കെമിസ്ട്രി) സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ കെ.ഡി. അന്നപൂർണ്ണയെ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.ഷൈജു, എറണാകുളം ( സൗത്ത് )മണ്ഡലം പ്രസിഡൻ്റ് അജിത്ത് ആനന്ദൻ എന്നിവർ ഷാൾ അണിയിച്ച് അനുമോദിച്ചു.നഗരസഭ കൗൺസിലർ ടി പത്മകുമാരി, ശശി കുമാരമേനോൻ, മുരളി കുമ്പളം എന്നിവർ സന്നിഹിതരായിരുന്നു.കൊച്ചി നഗരസഭയിലെ ബിജെപി കക്ഷി നേതാവ് സുധ ദിലീപ്, മുതിർന്ന ബിജെപി നേതാവ് ദിലീപ് എന്നിവരുടെ മകളാണ് അന്നപൂർണ്ണ.
Photo caption : BSc ജനറൽ കെമിസ്ട്രിയിൽ ഒന്നാം റാങ്കോട് കൂടി സ്വർണ്ണ മെഡൽ നേടിയ കുമാരി അന്നപൂർണ്ണയെ , BJP ജില്ലാ പ്രസിഡൻ്റ് Adv ഷൈജു, എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് ശ്രീ അജിത്ത് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. ......
ന്യൂ ഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ് പരോളിലിറങ്ങിയതോടെ ഈ ആത്മീയ നേതാവ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ചർത്തകൾ വീണ്ടും സജീവമാണ്. 30 ദിവസമാണ് ഈ ആൾദൈവത്തിന് ഇക്കുറി പരോൾ അനുവദിച്ചിരിക്കുന്നത്. ......
കൊച്ചി സിറ്റി DANSAF ടീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DANSAF ടീം സബ്. ഇൻസ്പെക്ടർ വിനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം 30.01.2025 തീയതി വൈകി 4.00 മണിയോട് കൂടി പള്ളുരുത്തി വെളി ഭാഗത്ത് വടക്കുമുറിയിൽ കൈപ്പട വീട്ടിൽ ചന്ദ്രൻ കൈപ്പട എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടക്കയ്ക്ക് താമസിക്കുന്ന അലി ഷമ്മി, ഹൗസ് നമ്പർ 14/1749, ആ ർ.കെ.പിള്ള റോഡ്, തോപ്പുപടി എന്നയാളുടെ വീട് പരിശോധിച്ചതിൽ മൂന്നാംമത്തെ മകനായ ബാദുഷ എന്നയാളുടെ കിടപ്പ് മുറിയിൽ പരിശോധന നടത്തിപ്പോൾ കിടപ്പ് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 5 സിപ്പ് ലോക്ക് കവ റുകളിലായി 108.9378 ഗ്രാം മയക്ക് മരുന്നായ MDMA സൂക്ഷിചിരിക്കുന്നതായി കാണപ്പെട്ടത്. ......
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ പ്രോഡക്ട്ട് എന്‍ജിനീയറിങ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സേവനമേഖലകളില്‍ മുന്‍പന്തിയിലുള്ള എക്സ്പീരിയോണ്‍ ടെക്നോളജീസ് പ്രതിവര്‍ഷം 30% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ......
തമിഴിൽ ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് 'അമരൻ'. ഈയിടെ റിലീസായി വമ്പൻ വിജയമായ ഈ ചിത്രം സൈനികനായ മുകുന്ദ് വരദരാജൻ്റെ ജീവിത ചരിത്രത്തെ (ബയോപ്പിക്ക്) ആസ്പദമാക്കിയാതായിരുന്നു. ......
കൊച്ചി : ശ്വാസനാള-അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ സമഗ്ര എയർവേ, വോയ്സ്, ആൻഡ് സ്വാളോവിങ് അഡ്വാൻസ്ഡ് സെൻ്റർ (ആവാസ്) കൊച്ചി വിപിഎസ് ലേക്ഷോറിൽ പ്രവർത്തനം ആരംഭിച്ചു.
ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷൻ അവതാരകയുമായ ജ്യുവൽ മേരി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ......
കേരളം, ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക വികസനം, മനുഷ്യവിഭവശേഷി വികസനം എന്നിവയിൽ അതുല്യമായ നേട്ടങ്ങൾ കൈവരിച്ച ഈ സംസ്ഥാനം, അതിന്റെ സമ്പദ്വ്യവസ്ഥയിലും ആഗോള അളവുകളിൽ ശ്രദ്ധേയമായ വളർച്ച പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ചില ഗുരുതരമായ പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ വളർച്ചാ പഥങ്ങൾ
വിദ്യാഭ്യാസം
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പുരോഗതിയുടെ അടിസ്ഥാനം അതിന്റെ ശക്തമായ വിദ്യാഭ്യാസ മേഖലയാണ്. ......
2025-26 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി സാമ്പത്തിക സർവെ. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിൽ സാമ്പത്തിക വളർച്ചക്ക് ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിൽ വളർച്ച നേടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ വളർച്ച 6.4 ശതമാനത്തിലേക്ക് ചുരുങ്ങിയെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. ......